ശിശുദിനം ആഘോഷിച്ച് നിഷ് ഏർലി ഇന്റെർവെൻഷൻ വിഭാഗത്തിലെ കുരുന്നുകൾ. . ഏർലി ഇന്റെർവെൻഷൻ വിഭാഗം മേധാവി ഡെയ്സി സെബാസ്റ്റിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുഞ്ഞു നെഹ്റുവിനൊപ്പം ഗാന്ധിജിയും ഇന്ദിരാഗാന്ധിയും, ഉണ്ണിയാർച്ചയും, ഝാൻസി റാണിയുമടങ്ങുന്ന കുട്ടി നിര റാലിയിൽ പങ്കെടുത്തു. ശിശുദിനവുമായി ബന്ധപ്പെട്ട കുട്ടി കവിതകളും കഥകളും പ്രസംഗങ്ങളുമായി കുരുന്നുകൾ ആഘോഷത്തിന് മാറ്റുകൂട്ടി. അധ്യാപകർ, മാതാപിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.