പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്ക് സർവീസ് ക്വാട്ടയിൽ അപേക്ഷിച്ചവരിൽ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സർവ്വീസ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർഥികൾ ഹോം പേജിൽ ലോഗിൻ ചെയ്ത് കോളേജ് ഓപ്ഷനുകൾ നവംബർ 16, 17 തീയതികളിൽ സമർപ്പിക്കണം. ഈ മെയിലായോ, അപേക്ഷയായോ ഓപ്ഷനുകൾ സമർപ്പിക്കുന്നത് പരിഗണിക്കില്ല. ഓപ്ഷനുകൾ സമർപ്പിക്കുന്നതിന് പിന്നീട് അവസരം ലഭിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.