പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികദിനത്തിൽ നിയമസഭാ സമുച്ചയത്തിലെ നെഹ്റു പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി എ.എം ബഷീർ, നിയമസഭാ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, നിയസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.