2022-23 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നവംബര്‍ 19 ന് നടക്കും. എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 10 മണിക്കാണ് അലോട്ട്‌മെന്റ്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 മണിക്കകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദ്ദിഷ്ടഫീസ് ഒടുക്കണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് കോളേജുകളില്‍ നവംബര്‍ 22 ന് 5 മണിക്കകം പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.