ചരിത്രത്തെ ചരിത്രമായി തന്നെ അവശേഷിപ്പിക്കാതെ വരുംതലമുറയിലേക്ക് കൂടി അതിന്റെ മഹാത്മ്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പറയുന്ന ചിത്രങ്ങളുടെ പ്രദർശന മേളയൊരുക്കിയിരിക്കുകയാണ് കൈപ്പമംഗലം.
രാഷ്ട്രത്തിന്റെ 75മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവതൊടാനുബന്ധിച്ചു കേരള നിയമസഭ നടത്തിവരുന്ന വിവിധ പരിപാടികളുടെ കയ്പമംഗലം മണ്ഡലതല ആഘോഷങ്ങളുടെ ഭാഗമായാണ് ഇഎംഎസ് അസ്മാദി കോളേജിൽ ഒരുക്കിയിട്ടുള്ളത്
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു 1947 ഓഗസ്റ്റ് 14 അർദ്ധരാത്രി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏൽക്കുന്ന ചരിത്രപ്രസിദ്ധമായ ചിത്രത്തിൽ നിന്നാരംഭിക്കുന്ന പ്രദർശനത്തിൽ സ്വതന്ത്രത്തിലേക്ക് നയിച്ച ഇന്ത്യയിലെ പ്രധാന സംഭവബഹുലമായ
ചരിത്രത്തിലേക്ക് സഞ്ചരിക്കാൻ ഉള്ള അവസരം കൂടിയാണിത്.
1915 ഗാന്ധിജിയും കസ്തൂർബയും മുംബൈയിൽ കപ്പലിറങ്ങിയത് മുതൽ1919 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനവും 29 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനവും ക്വിറ്റിന്ത്യാ സമരമുഖവും ഇന്ത്യയിലെ മനുഷ്യരാശിയെ ഏറെ ബാധിച്ച ബംഗാൾ ക്ഷാമവും സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യ വഹിക്കേണ്ടി വന്ന പ്രയത്നങ്ങളുടെ പ്രതിഫലനം പുതുതലമുറയിലേക്ക് എത്തിക്കുവാൻ പ്രദർശനത്തിലൂടെ സാധിച്ചു .
ഏറെ വർഷത്തെ പോരാട്ടത്തിന് ഒടുവിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത 1948 ജനുവരി 30ന് നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് രക്തസാക്ഷിയായ രാഷ്ട്രപിതാവിന്റെ ഭൗതികശരീരം ഏറ്റുന്ന ചിത്രത്തോടെ അവസാനിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരഘട്ടത നാൾവഴികളുടെ ചരിത്ര ചിത്രങ്ങൾ കാഴ്ചക്കാരിൽ യഥാർത്ഥ സമരഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അനുഭവമാണ് സൃഷ്ടിക്കുന്നത്.
കൂടാതെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയും, ഭരണഘടന രൂപീകരണവും, ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയും, ഭരണഘടന ആമുഖവും, കേരള മന്ത്രിസഭ രൂപീകരണം, മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ മുഹൂർത്തങ്ങൾ, ഗവർണർമാർ, സ്പീക്കർമാർ ഡെപ്യൂട്ടി സ്പീക്കർമാർ,പ്രതിപക്ഷ നേതാക്കൾ, മലയാളം പത്രങ്ങളുടെ ആദ്യ കോപ്പി എന്നിവ പ്രദർശന മേളയുടെ ശ്രദ്ധേയമായ ഭാഗങ്ങളാണ്.
നിയമസഭ മ്യൂസിയത്തിൽ നിന്നും എത്തിച്ചതും, പത്ര മാധ്യമങ്ങളുടെ സഹായത്തോടെ സ്വരൂപിച്ചതുമായ 200 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. അതിൽ 84 ചിത്രങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തെ പ്രതിപാദിക്കുന്നതും. 60 പേപ്പർ കട്ടിങ്ങുകളുമാണ് കൂടാതെ 6 വീഡിയോകളും പ്രദർശിപ്പിക്കുന്നുണ്ട്.
രണ്ടുദിവസങ്ങളായി നടക്കുന്ന പ്രദർശനം ഇന്ന് (നവംബർ 15ന്)സമാപിക്കും.