-ശുചീകരണത്തിൽ 987 പേർ പങ്കാളികളായി

തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ളവർ പ്രളയബാധിതമായ മേഖലകളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ നാടിനു മാതൃകയാകുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ 987 പേരാണ് രണ്ടാം ദിനത്തിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. നഗരൂർ, പാങ്ങോട്, പനവൂർ ,മാ റനല്ലൂർ എന്നീ ഗ്രാമ പഞ്ചായത്തു കളിലേയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റേയും നേതൃത്വത്തിലാണ് പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മംഗലപുരം അരുവിക്കര, തൊളിക്കോട്, പെരുങ്കടവിള എന്നീ ഗ്രാമപഞ്ചായത്തുകളിലേയും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലേയും സന്നദ്ധ പ്രവർത്തകരാണ് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ശുചീകരണ പരിപാടികളിൽ പങ്കാളികളായത്. കുളത്തൂർ, കാട്ടാക്കട ഗ്രാമപഞ്ചായത്തുകളും വർക്കല ബ്ലോക്ക് പഞ്ചായത്തും പുലിയൂർ ഗ്രാമപഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും നെടുമങ്ങാട് നഗരസഭയും ബുധനൂർ ഗ്രാമപഞ്ചായത്തിലും കരകുളം ഗ്രാമപഞ്ചായത്ത് ചെറിയനാട് ഗ്രാമപഞ്ചായത്തിലേയും അമ്പൂരി ഗ്രാമപഞ്ചായത്ത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലും ശുചീകരണത്തിൽ പങ്കെടുത്തു.വീടുകളുടേയും കിണറുകളുടേയും ശുചീകരണത്തോടൊപ്പം പൊതു സ്ഥാപനങ്ങളുടെ ശുചീകരണവും നടത്തി.പ്രളയത്തിൽ പൂർണ്ണമായും മുങ്ങിയ പാണ്ടനാട് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്താഫീസുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജീവനക്കാർ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.സുഭാഷ് , ബി. ബിജു, യൂസഫ്, അജിതകുമാരി എന്നിവരും ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ ഐ. മിനി, എം.എസ്. അനില, എസ്.ഗീത , എസ്. രമ, ബൻസി, ആർ. സുനിത, ഷംന നവാസ്, എസ്.വി. കിഷോർ, ബി. ഷാജി,എം. രഘു, ജില്ലാ പ്ലാനിങ് ഓഫീസർ വി.എസ്. ബിജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആർ.എ. ഹിൽക് രാജ്, ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, പി.എ.യു. പ്രോജക്ട് ഡയറക്ടർ കെ.എ. അനിൽ കുമാർ, എ.ഡി.സി ജനറൽ വി.എസ്. നീലകണ്ഠ പ്രസാദ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ വി. ജഗൽ കുമാർ, ലൈഫ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സജീന്ദ്ര ബാബു, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ ശ്രീകുമാർ, നവകേരളം ജില്ലാ സെൽ അംഗങ്ങളായ ബി.എം. ചന്ദ്രമോഹൻ, ആർ.എസ്. രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.