ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനിയായ തലക്കല്‍ ചന്തുവിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് പനമരത്ത് തലയ്ക്കല്‍ ചന്തുവിന്റെ സ്മൃതി മണ്ഡപത്തില്‍ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, മുന്‍ കൗണ്‍സിലര്‍ സ്റ്റെര്‍വിന്‍ സ്റ്റാനി, മുന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുറ്റിയോട്ട് അച്ചപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
