വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ ‘ഹാലോ 2022’ ശിശുദിന വാരാഘോഷത്തിന് തുടക്കമായി. കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യുണിറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ നിര്‍വ്വഹിച്ചു. വയനാട്ടിലെ കലാകാരന്‍ മാത്യൂസ് നാട്ടുകൂട്ടം അവതരിപ്പിച്ച നാടന്‍പാട്ടും സ്‌പോട്ട് പ്രശ്‌നോത്തരിയും വാരാഘോഷത്തിന്റെ ഭാഗമായി നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഉഷ രവീന്ദ്രന്‍, മീനങ്ങാടി ജനമൈത്രി പോലീസ് ഓഫീസര്‍ പി. ബിജു, ജില്ലാ ശിശു സംരക്ഷണ യുണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍, ഹരിത പോള്‍, വി.കെ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു
