സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന്റെയും വയനാട് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ സെറികള്‍ച്ചര്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. വയനാട് അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ കെ.ഇ. വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സയന്റിസ്റ്റ്മാരായ ഡോ.അരുണ്‍കുമാര്‍, ഡോ.മഹിബ ഹെലന്‍, സി.ശ്യാമള, അസി. സെറികള്‍ച്ചര്‍ ഓഫീസര്‍ അബ്ദുള്‍ സലീം, കര്‍ഷക പ്രതിനിധി മുനീര്‍, സി.അനിത എന്നിവര്‍ സംസാരിച്ചു
