കുന്നത്തുനാട് സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം വെള്ളിയാഴ്ച (18) ന്
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (18) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലാണ് പൊതുജനങ്ങൾക്ക് 20 രൂപ നിരക്കിൽ ഊണ് ലഭ്യമാക്കുന്ന സുഭിക്ഷഹോട്ടൽ ആരംഭിക്കുന്നത്. ഉച്ചക്ക് ഒന്നിന് പി.വി. ശ്രീനിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി മുഖ്യ അതിഥിയായി പങ്കെടുക്കും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.