ന്യൂഡൽഹി യു.എസ്. എം.ബസിയിലെ പബ്ലിക് അഫയേഴ്സ് വിഭാഗത്തിന്റെ റീജിയണൽ ഇംഗ്ലിഷ് ലാങ്വേജ് ഓഫിസും ഐ.എം.ജിയുമായി സഹകരിച്ച് കെ.എ.എസ്. ഓഫിസർ ട്രെയിനികൾക്കായി നടത്തിവന്ന രണ്ടാഴ്ചത്തെ പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫഷണൽ കമ്യൂണിക്കേഷൻ സ്‌കിൽ പരിശീലന പരിപാടി ഇന്നു (18 നവംബർ) സമാപിക്കും. വൈകിട്ടു മൂന്നിന് ഐ.എം.ജി. പത്മം ഹാളിൽ നടക്കുന്ന സമാപന ചടങ്ങിൽ ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലിലെ കൾച്ചറൽ അഫയേഴ്സ് ഓഫിസർ സ്‌കോട്ട് ഹാർട്മാൻ മുഖ്യാതിഥിയായി പങ്കെടുക്കും.

ഐ.എം.ജി. ഡയറക്ടർ കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ യു.എസ്. കോൺസുലേറ്റ് ജനറലിലെ എഡ്യൂക്കേഷൻ ആൻഡ് ഇംഗ്ലിഷ് ലാങ്വേജ് ഔട്ട്റീച്ച് കോ-ഓർഡിനേറ്റർ ബൃന്ദ ബാലചന്ദ്രനും പങ്കെടുക്കും. പരിശീലത്തിനു നേതൃത്വം നൽകിയ ട്രെയിനർമാരായ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റെൻസിവ് ഇംഗ്ലിഷ് പ്രോഗ്രാം ഡയറക്ടർ ഡോ. പാട്രിക് സാസ്, ഡയറക്ടർ ഓഫ് എക്സിക്യൂട്ടിവ് ആൻഡ് കസ്റ്റം ലാങ്വേജ് പ്രോഗ്രാംസ് അലീഷ്യ ബ്രെന്റ്, ഇംഗ്ലിഷ് ലാങ്വേജ് സ്പെഷലിസ്റ്റ് ഡോ. കെല്ലി വിഷാർട് തുടങ്ങിവയർ അനുഭവങ്ങൾ പങ്കുവയ്ക്കും. കെ.എ.എസ്. ട്രെയിനികൾക്ക് ഐ.എം.ജിയിൽ നടക്കുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണു രണ്ടാഴ്ച നീണ്ടുനിന്ന പബ്ലിക് അഡ്മിനിസ്ട്രേഷൻ പ്രൊഫഷണൽ കമ്യൂണിക്കേഷൻ സ്‌കിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്.