ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തല ഹരിത കർമ്മസേന സംഗമം സംഘടിപ്പിച്ചു. അഡ്വ:കെ എം സച്ചിൻ ദേവ് എം. എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു.
ഓരോ പഞ്ചായത്തുകളുടെയും ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഓരോ മൂന്ന് മാസത്തിലും പഞ്ചായത്ത് തലത്തിൽ യോഗം ചേരാനും തീരുമാനമായി. 135 ഹരിതകർമ്മ സേനാംഗങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്.
ജില്ലാ ശുചിത്വ മിഷൻ കോ.ഓർഡിനേറ്റർ കെ.എം. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കുട്ടികൃഷ്ണൻ, സി.അജിത, രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ സുരേഷ് ബാബു ആലംകോട്, എം.കെ വനജ, റംല മടം വള്ളിക്കുന്നത്ത്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ് തുടങ്ങിയവർ പങ്കെടുത്തു.