തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘കൈവല്യ’കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി ഭിന്നശേഷി  വിഭാഗത്തിൽപ്പെട്ട BEd/DEd/TTC/DEIEd/MEd മറ്റ് ഭാഷാധ്യാപക യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂ പരിശീലനവും ഗൈഡൻസ് ക്ലാസ്സും നടത്തുന്നു.  തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യം പേര് നൽകുന്ന 40 ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് അടത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായോ 0471-2462654 എന്ന ഫോൺ നമ്പറിലോ നവംബർ 22 ന് മുമ്പായി ബന്ധപ്പെടണം.