നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി നവംബർ 24ന് രാവിലെ 10ന് വയനാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ളതും വയനാട് ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ളതുമായ പരാതികളിൻമേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് സമിതി തെളിവെടുപ്പ് നടത്തുന്നതും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഹർജികൾ/ നിവേദനങ്ങൾ സ്വീകരിക്കുന്നതുമാണ്. കൂടാതെ സുഗന്ധഗിരി കാർഡമം പ്രോജക്ട് പ്രകാരം ആദിവാസികൾക്ക് നൽകിയ ഭൂമി ഫലപ്രദമായി വിനിയോഗിക്കുന്നതിനെക്കുറിച്ചും വയനാട് ജില്ലയിലെ മാനന്തവാടി പ്രിയദർശിനി പ്ലാന്റേഷനിലെ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതുമാണ്. യോഗാനന്തരം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കണിയാമ്പറ്റ, AMRID കൽപ്പറ്റ, ‘എൻ ഊര്’- ഗോത്ര പൈതൃക ഗ്രാമം എന്നിവ സമിതി സന്ദർശിക്കും.

വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ ഹർജികൾ/ നിവേദനങ്ങൾ നേരിട്ട് സമർപ്പിക്കാവുന്നതാണ്.