ജില്ലകളിൽ സിവിൽ കോടതികളുടെ 2023 വർഷത്തിലെ അവധിക്കാലം ഹൈക്കോടതി പ്രസിദ്ധപ്പെടുത്തി.

ഏപ്രിൽ 17 മുതൽ മേയ് 19 വരെയാണ് വേനലവധി. ഓണക്കാല അവധി ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 2 വരെ. ക്രിസ്മസ് അവധി ഡിസംബർ 23ന് തുടങ്ങി ഡിസംബർ 30ന് അവസാനിക്കും.

അടുത്ത വർഷത്തെ ഹൈക്കോടതിയുടെ അവധി ദിനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 26 അവധി ദിനങ്ങളാണുള്ളത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയും ഹൈക്കോടതിക്ക് അവധിയായിരിക്കും.