MACT, VAT & Bank Loan കുടിശ്ശിക ഇനത്തിൽ കുടിശ്ശികയായ 60,27,546 രൂപയും (അറുപത് ലക്ഷത്തി ഇരുപത്തേഴായിരത്തി അഞ്ഞൂറ്റിനാൽപത്താറ്) പലിശയും നടപടി ചെലവുകളും ഈടാക്കുന്നതിലേക്കായി, ക്ലാപ്പന വില്ലേജിൽ 08.10 ആർസ് പുരയിടം കേരള റവന്യൂ റിക്കവറി നിയമപ്രകാരം ഡിസംബർ 22ന് രാവിലെ പതിനൊന്ന് മണിക്ക് ക്ലാപ്പന വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി പുനർ ലേലം ചെയ്യുന്നതായിരിക്കും. മറ്റ് സർക്കാർ ലേലങ്ങൾ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതുമാണ്. വസ്തുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ക്ലാപ്പന വില്ലേജ് ഓഫീസ്, കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്.
