മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെല്ലൂര്‍-ചേരിയംകൊല്ലി -വിളമ്പുകണ്ടം കമ്പളക്കാട് റോഡിന്റെയും കൈപ്പാട്ടുകുന്ന് ഏച്ചോം റോഡിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. 3.20 കോടി രൂപ ചെലവിലാണ് കൈപ്പാട്ടുകുന്ന് മുതല്‍ ഏച്ചോം വരെയുള്ള 3.4 കിലോ മീറ്റര്‍ ദൂരം റോഡ് ബി.എം.ആന്റ് ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. സംരക്ഷണ ഭിത്തികളും ഡ്രൈനേജ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15.17 കോടി രൂപ ചെലവിലാണ് കെല്ലൂര്‍-ചേരിയംകൊല്ലി വിളമ്പുകണ്ടം കമ്പളക്കാട് റോഡ് നവീകരണം. കെല്ലൂര്‍ മുതല്‍ കമ്പളക്കാട് വരെ ബി.എം.ആന്റ് ബി.സി നിലവാരത്തിലാണ് നിര്‍മ്മാണം. സംരക്ഷണ ഭിത്തികള്‍, ഡ്രൈനേജ് സംവിധാനങ്ങള്‍, കലുങ്കുകള്‍, റോഡ് സംരക്ഷണ സുരക്ഷാ മാര്‍ഗങ്ങളായ സൈന്‍ ബോര്‍ഡുകള്‍ മാര്‍ക്കിംഗ്, സ്റ്റഡുകള്‍ എന്നിവയും പൂര്‍ത്തീകരിച്ചു.
ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ്, ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.വിനയരാജ് റിപ്പോര്‍ട്ട് അവതരപ്പിച്ചു. രാഹുല്‍ ഗാന്ധി എം.പി യുടെ സന്ദേശം വായിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, പനമരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ക്രിസ്റ്റീന ജോസഫ്, ഉത്തര മേഖല പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍) സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി. ഗോകുല്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു