വെളളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ ദിനാചരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത് മാനിയില്‍ അധ്യക്ഷത വഹിച്ചു. കോവിഡാനന്തര കാലഘട്ടത്തില്‍ മാറിവരുന്ന ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് കൗമാരക്കാരായ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ പാകപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലബാണ് സൗഹൃദ ക്ലബ്. പ്രിന്‍സിപ്പാള്‍ പി.സി തോമസ്, സൗഹൃദ ക്ലബ് ഭാരവാഹികളായ എം.കെ ഷീന, ഡോ. പി. അഷ്‌റഫ്, ടി.വി എല്‍ദോസ്, മുഹമ്മദ് അഷ്‌കര്‍, അബ്ദുള്ള അമീന്‍ഷ, ഇ.ടി അവിനാശ്, സി. ഹാരിഷ്, വിനോദ് കുമാര്‍, എം.പി രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
