കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പടിയൂർ പഞ്ചായത്തിലെ കുടുംബശ്രീകൾക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പടിയൂർ കുടുംബശ്രീ സി ഡി എസിന്റെ 26 അയൽക്കൂട്ടങ്ങൾക്കുള്ള 2,16,81,000/- രൂപയുടെ വായ്പയാണ് മന്ത്രി വിതരണം ചെയ്തത്. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന മൈക്രോ ക്രെഡിറ്റ്‌ വായ്പ പദ്ധതി പ്രകാരമാണ് തുക നൽകുന്നത്.

ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കെഎസ്ബിസിഡിസി ചെയർമാൻ അഡ്വ. കെ പ്രസാദ്‌ മുഖ്യാതിഥിയായി. പടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലത സഹദേവൻ അധ്യക്ഷത വഹിച്ചു. പടിയൂർ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ യമുന രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കെഎസ്ബിസിഡിസി അസിസ്റ്റന്റ് ജനറൽ മാനേജർ വേണുഗോപാൽ പി എൻ വായ്പ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ നിർമ്മൽ എസ് സി സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാർ, വാർഡ് മെമ്പർമാർ, സി ഡി എസ് മെമ്പർമാർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു