സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പത്തനംതിട്ടയില്‍ നാളെ (നവംബര്‍ 22) തെളിവെടുപ്പ് നടത്തും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് തെളിവെടുപ്പ് ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം നേതൃത്വം നല്കും. ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷകളിലെ രണ്ടാം അപ്പീലുകളാണ് പരിഗണിക്കുക. അപേക്ഷകരും ബന്ധപ്പെട്ട ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും കമ്മീഷനെ ബോധിപ്പിക്കാനുള്ള രേഖകളും തെളിവുകളുമായി ഹാജരാകണം. ഓഫീസര്‍മാര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.
