ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള ശിപാർശകളിന്മേൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി നവംബർ 23ന് രാവിലെ എരുമേലി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും ഉച്ചയ്ക്ക് 12 നു പമ്പാ ദേവസ്വം ഗസ്റ്റ് ഹൗസ്  കോൺഫറൻസ് ഹാളിലും യോഗം ചേരും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും തെളിവെടുപ്പ് നടത്തുന്നതും ഈ ജില്ലകളിലെ ഇതര പാരിസ്ഥിതിക വിഷയങ്ങൾ സംബന്ധിച്ച നിവേദനങ്ങൾ സ്വീകരിക്കുന്നതുമാണ്.