സംരംഭക രംഗത്തെ സാധ്യതകള്‍ വയനാട് ജില്ല പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സ്ഥല ലഭ്യതയാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ഇതര കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. ഫലവര്‍ഗ്ഗ ഉല്‍പാദനത്തിനും അനുബന്ധ പദ്ധതികള്‍ക്കുമായി തോട്ടം ഭൂമി ഉപയോഗ പ്പെടുത്താന്‍ സാധിക്കും. സംരംഭക വര്‍ഷത്തില്‍ വയനാട് ജില്ലയില്‍ വിവിധ വകുപ്പുകളുടെയും ബാങ്കുകളുടെയും സഹകരണത്തോടെ 3687 സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ജില്ലയില്‍ ഇതിനകം 2797 യൂണിറ്റുകള്‍ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടതിന്റെ 75 ശതമാനമാണിത്. 167 കോടിയുടെ നിക്ഷേപവും 5903 തൊഴിലവസരങ്ങളും ഇക്കാലയളവില്‍ സൃഷ്ടിക്കാനും സാധിച്ചു. 5 തദ്ദേശ സ്ഥാപനങ്ങള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു. സംസ്ഥാന തലത്തില്‍ ജില്ല ഒന്നാം സ്ഥാനത്താണ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പ്രയത്‌നത്തിനെ അഭിനന്ദിക്കുന്നവെന്നും മന്ത്രി പറഞ്ഞു.