ലോകായുക്ത ദിനാചരണത്തോടനുബന്ധിച്ച് നിയമ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിലെ സരൺ രാജീവ് ഒന്നാം സ്ഥാനം നേടി.  ലോകായുക്ത ട്രോഫിയും 10,000 രൂപ ക്യാഷ് അവാർഡും തമിഴ്നാട് ഗവർണർ ആർ. എൻ. രവി സമ്മാനിച്ചു. സംസ്ഥാനത്തെ 15 ലോ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.