2022-2023 അധ്യയന വർഷത്തെ സർക്കാർ/എയിഡെഡ് എൻജിനിയറിങ് കോളേജുകളിലെ ബി.ടെക്, ബി.ആർക്ക്, ഒഴിവുള്ള സീറ്റിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ കോളേജ് ഓഫ് എൻജിനിറിങ്, തിരുവനന്തപുരത്ത് (സി.ഇ.റ്റി) നവംബർ 26 ന് രാവിലെ ഒമ്പതു മുതൽ നടക്കും. വിശദാംശങ്ങൾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dtekerala.gov.in) ലഭിക്കും. പിന്നീട് ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അതാത് സ്ഥാപനങ്ങൾ നേരിട്ട് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തും.