മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് കുറ്റമറ്റ രീതിയില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തുണ്ടായ ബുദ്ധിമുട്ടുകള്‍ ആവര്‍ത്തിക്കരുതെന്നും മറ്റു വകുപ്പുകളുമായി എല്ല ഏകോപനം വേണമെന്നുമ മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയ്ക്ക് പാര്‍ക്കിംഗ് ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു തരണമെന്ന് വനംവകുപ്പു മന്ത്രിയോട് ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. ഗതാഗത മന്ത്രിയുടെ ചേമ്പറില്‍ കൂടിയ മീറ്റിംഗില്‍ ഗതാഗത ദേവസ്വം സെക്രട്ടറി ജ്യോതി ലാല്‍, കെ.എസ്.ആര്‍.ടി.സി എം.ഡി എ.ഹേമചന്ദ്രന്‍ മറ്റ് ഉദ്യോഗസ്ഥര്‍ മുതലായവര്‍ പങ്കെടുത്തു.