നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ നിലവിൽ ഒഴിവുള്ള ഒന്നാംവർഷ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നവംബർ 29നു പോളിടെക്നിക് കോളജിൽ നടത്തും. നിലവിൽ അഡ്മിഷൻ ലഭിച്ചവർക്കും സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10നു മുമ്പ് സ്ഥാപനത്തിലെത്തി രജിസ്റ്റർ ചെയ്യണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യമുള്ളവർ ഏകദേശം 3,700 രൂപയും ഉള്ളവർ അല്ലാത്തവർ ഏകദേശം 6,600 രൂപയും അടയ്‌ക്കണം. ഇതിൽ 2,700 രൂപ ഒഴിച്ച് ബാക്കി തുക ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.