കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ എസ്.സി കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പൊറ്റയില്‍ പടിഞ്ഞാറെ തൊടി കുടിവെള്ള പദ്ധതി ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. എസ്.സി കോര്‍പ്പസ് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പദ്ധതിയിലൂടെ പ്രദേശത്തെ 30 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ സുനില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബി. നന്ദിനി, ബി. ഷാജിത എന്നിവര്‍ സംസാരിച്ചു.
