ഭരണഘടനാ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ലജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനമായ നവംബർ 26 ന് ഭരണഘടനാ ദിനാചരണ പരിപാടി സംഘടിപ്പിക്കും. നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ നടക്കുന്ന പരിപാടി രാവിലെ 10.30 ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും.

അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷണക്കുറുപ്പ് മുഖ്യാഥിതിയാകും. ‘ഭരണഘടനാ മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും’ എന്ന വിഷയത്തിൽ മുൻ നിയമസഭാ സെക്രട്ടറിയും NUALS മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ.എൻ.കെ ജയകുമാർ പ്രഭാഷണം നടത്തും.