2022-23 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കും അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും പുതിയ കോളേജ് ഒപ്ഷന്‍ സമര്‍പ്പണവും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഇന്ന് (നവംബര്‍ 26) മുതല്‍ നവംബര്‍ 29ന് ഉച്ചക്ക് 12 മണി വരെ സമര്‍പ്പിക്കാവുന്നതാണ്. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ സ്പെഷ്യല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള എന്‍.ഒ.സി രജിസ്ട്രേഷന്‍ സമയത്ത് നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. എല്ലാ വിഭാഗക്കാര്‍ക്കും ഈ അലോട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2560363, 2560364.
