അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ 3 ന് പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 9 മുതല്‍ 12 വരെ കായിക മത്സരം, ഉച്ചയ്ക്ക് 1 മുതല്‍ 4 വരെ കലാമത്സരങ്ങളും നടക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഭിന്നശേഷിക്കാര്‍ നവംബര്‍ 29 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നേരിട്ടോ 8281999014 എന്ന ഫോൺ നമ്പറിലോ dsjowydpwd2022@gmail.com എന്ന ഇ-മെയില്‍ മുഖേനയോ പേര്, വയസ്, പങ്കെടുക്കുന്ന ഇനം, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ അയക്കണം. സമാപന സമ്മേളനം ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിക്കും. സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മി മുഖ്യതിഥിയാവും.
