നെഹ്‌റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
2021-22 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബിന് നെഹ്രു യുവ കേന്ദ്ര ജില്ലാ-സംസ്ഥാന-ദേശീയ തലത്തില്‍ അവാര്‍ഡുകള്‍ നല്‍കുന്നു. ജില്ലാതല അവാര്‍ഡിന് പരിഗണിക്കുന്നതിന് വയനാട് നെഹ്രു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, സാക്ഷരതാ പ്രവര്‍ത്തനം, സാമൂഹ്യ ബോധവല്‍ക്കരണം, തൊഴില്‍-നൈപുണ്യ പരിശീലനം, ദേശീയ-അന്തര്‍ദേശീയ ദിനാചരണങ്ങള്‍, കലാ-കായിക- സാഹസിക പരിപാടികള്‍, പരിശീലന ക്യാമ്പുകളിലെ പങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ 2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിയിരിക്കും അവാര്‍ഡ് നിര്‍ണ്ണയിക്കുക. ജില്ലാതല അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെടുന്ന യൂത്ത് ക്ലബ്ബിന് 25,000 രൂപയും പ്രശസ്തി പത്രവും നല്‍കുകയും സംസ്ഥാന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യുന്നതുമാണ്. സംസ്ഥാന അവാര്‍ഡ് നേടുന്നപക്ഷം ദേശീയ അവാര്‍ഡിന് പരിഗണിക്കുകയും ചെയ്യും. ദേശീയ തലത്തില്‍ 3 ലക്ഷം, 1 ലക്ഷം, 50,000 രൂപയുടെ മൂന്ന് അവാര്‍ഡുകളാണ് നല്‍കുന്നത്.
ജില്ലാതല അവാര്‍ഡിനുള്ള അപേക്ഷ ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും നെഹ്രു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202330.
അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുളള ബിരുദ/ബിരുദാനന്തര പരീക്ഷയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുളള അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായിട്ടുളള അംഗങ്ങള്‍ 04936 206878 എന്ന നമ്പറുകളില്‍ ബന്ധപ്പെട്ടതിനു ശേഷം മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ഓഫീസില്‍ നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം.