റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 296/2014) തസ്തികയിലേക്ക് 05.03.2018 ന് നിലവിൽ വന്ന R/L No.182/2018/DOD റാങ്ക് പട്ടിക 3 വർഷ കാലാവധിയും 1 വർഷത്തെ ദീർഘിപ്പിച്ച കാലാവധിയും 04.03.2022 അർദ്ധരാത്രി പൂർത്തിയാക്കിയതിനാൽ ടി റാങ്ക് പട്ടിക 05.03.2022 മുതൽ റദ്ദാക്കിയതായി പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.
ക്വട്ടേഷനുകൾ ക്ഷണിച്ചു
ഡി.ടി.പി.സിയുടെ കീഴിലുള്ള സരോവരം ബയോപാർക്കിൽ CCTV റിപ്പയറും അനുബന്ധ പ്രവർത്തികളും ചെയ്യുന്നതിനായി വിവിധ ഏജൻസികൾ /വ്യക്തികൾ എന്നിവരിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് www.kozhikodedtpc.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0495-2720012
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/സർക്കാർ എയിഡഡ് സ്കൂളുകളിൽ 2021-22 വർഷം നാലാം ക്ലാസ്സിലും, ഏഴാം ക്ലാസ്സിലും പഠിച്ച് വാർഷാന്ത പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും C+ ഗ്രേഡ് എങ്കിലും ലഭിച്ച പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകൾ നവംബർ 30ന് മുൻപായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം അസ്സൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, 4 /7 ക്ലാസിൽ വാർഷിക പരീക്ഷയിൽ ലഭിച്ച ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം ,സ്കൂൾ തലത്തിൽ കലാകായിക മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച രേഖ, എന്നിവ സഹിതം നവംബർ 30 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക്/കോർപ്പറേഷൻ നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 -2370379/2370657
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൌണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലർ /സപ്ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്കീം) 2023 ഫെബ്രുവരി മാസത്തിൽ നടത്തുന്നതാണ്. വിദ്യാർത്ഥികൾക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളിൽ ഡിസംബർ 6 വരെ ഫൈൻ കൂടാതെയും ഡിസംബർ 12 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനുള്ള അപേക്ഷാ ഫോറം സെന്ററിൽ നിന്നും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് www.ihrd.ac.in, 0471 2322985
അറിയിപ്പ്
ഗവ: വനിത പോളിടെക്നിക് കോളേജ് മലാപ്പറമ്പ് 2022 – 23 അദ്ധ്യയന വർഷത്തെ ഒന്നാം വർഷ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്സുകളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിഭാഗത്തിലും പെടുന്ന വിദ്യാർത്ഥിനികൾക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും നവംബർ 29 ന് രാവിലെ 9.30 മുതൽ 10.30 വരെ പേര് രജിസ്റ്റർ ചെയ്ത് പ്രവേശന നടപടികളിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2370714
അപേക്ഷ ക്ഷണിച്ചു
.
വടകര താലൂക്കിലെ പാലയാട്നട വില്ലേജിലെ കരുവാഞ്ചേരി കഴകം പരദേവതക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസര വാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 9 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
അപേക്ഷ ഫോറം ഓഫീസിൽ നിന്നും, മലബാർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും www.malabardevaswom.kerala.gov.in ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :04902321818
അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട് താലൂക്കിലെ ശ്രീ അമൃതമംഗലം ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 14 തീയതി വൈകീട്ട് 5.00 മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2374547