സ്ഥാന സർക്കാരിൻ്റെ അതിദരിദ്രരില്ലാത്ത കേരളം പദ്ധതിക്ക് അരിമ്പൂർ പഞ്ചായത്തിൽ തുടക്കം. അതിദരിദ്രർക്കുള്ള അവകാശരേഖകൾ നൽകിയതിൻ്റെ പ്രഖ്യാപനവും സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ നിർവ്വഹിച്ചു. സർവ്വേയുടെയും ഗ്രാമസഭയുടെയും തുടർച്ചയായി പഞ്ചായത്ത് അതിർത്തിയിൽ 29 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇവർക്കുള്ള അവകാശരേഖകൾ വിതരണം ചെയ്തു.

പോഷകാഹാര കിറ്റ്, വീട് അറ്റകുറ്റപണി, വീട് നിർമാണം, റേഷൻ കാർഡ്, ആധാർ കാർഡ് അടക്കമുള്ള രേഖകൾ ലഭ്യമാക്കൽ, സൗജന്യ ചികിത്സ ലഭ്യമാക്കൽ, വിവിധ പെൻഷനുകളും ആനുകൂല്യങ്ങളും ലഭ്യമാക്കൽ തുടങ്ങി 10 സഹായ പദ്ധതികളാണ് അതിദരിദ്ര്യാനിർമ്മാജന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിദരിദ്രർക്കുളള അവശ്യമരുന്നുകൾ പ്രൈമറി ഹെൽത്ത് സെൻ്റർ, ഹോമിയോ – ആയുർവേദ ഡിസ്പെൻസറികൾ വഴി സൗജന്യമായി ലഭ്യമാക്കും. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ കുടുംബങ്ങളിൽ ആവശ്യമുള്ളവർക്ക് മുച്ചക്രവാഹനം നൽകുന്നതിന് പ്രത്യേക ഫണ്ടും വകയിരുത്തും.

അതിദരിദ്രരരില്ലാത്ത അരിമ്പൂർ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന – ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും മറ്റ് സ്ഥാനപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിമി ഗോപി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങൾ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിന് ഡോ.ദീപ, ഡോ.ലിജ, ഡോ. ദീപക് തുടങ്ങിയവർ നേതൃത്വം നൽകി.