വനിത ശിശു വികസന വകുപ്പിന് കീഴിലെ സംയോജിത ശിശു വികസന സേവന പദ്ധിതിയുടെ (ഐ.സി.ഡി.എസ് മിഷൻ)  2020-21, 2021-22 സാമ്പത്തിക വർഷത്തിലെ  മിഷൻ അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നതിന് അനുയോജ്യമായ ചാർട്ടേർഡ് അക്കൗണ്ടിന്റിൽ നിന്നും താൽപ്പര്യപത്രം ക്ഷണിച്ചു.

സർക്കാർ ഏജൻസികളിൽ ഓഡിറ്റ് ചെയ്ത് 5 വർഷത്തെ പരിചയമുള്ള കമ്പനികളായിരിക്കണം.  ചരുങ്ങിയത് 10 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. താൽപ്പര്യ പത്രം അംഗീകരിക്കുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച് അന്തിമ അധികാരം വനിത ശിശു വികസന ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.  നിശ്ചിത യോഗ്യതയുള്ള ചാർട്ടേർഡ് അക്കൗണ്ടന്റ്, ഏജൻസികളിൽ നിന്നുള്ള താൽപ്പര്യപത്രം വനിതാ ശിശു വികസന ഡയറക്ടർ പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ ഡിസംബർ 15 നകം ലഭിക്കണം.