എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എഞ്ചിനീയറിംഗ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ ഡിപ്പാർട്ട്മെന്റ് അപേക്ഷകർക്കു നീക്കി വെച്ചിരിക്കുന്ന വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏത് ബ്രാഞ്ചിൽ ബിഇ/ബി.ടെക് ഡിഗ്രി എടുത്തുവർക്കും അപേക്ഷിക്കാം. സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്സിന്റെ സവിശേഷതകൾ. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/ www.gecbh.ac.in. 7736136161/9995527866/ 9995527865. സ്പോട്ട് അഡ്മിഷന് പങ്കെടുക്കാൻ നവംബർ 30ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.