കുഴല്‍മന്ദം ബി.ആര്‍.സി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പഠനയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന പഠന ക്ലാസില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പാസ് സംബന്ധമായ സംശയങ്ങളും കെ.എസ്.ആര്‍.ടി.സി നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് വിശദീകരിച്ചു. ട്രെയിനര്‍മാരായ ഡോ. എസ്. ജെഷി, വി. മഞ്ജു, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലായിരുന്നു പഠന യാത്ര സംഘടിപ്പിച്ചത്. യാത്രയുടെ ഭാഗമായി പാലക്കാട് റെയില്‍വേ സ്റ്റേഷന്‍, ടിപ്പു സുല്‍ത്താന്‍ കോട്ട എന്നിവിടങ്ങളും സന്ദര്‍ശിച്ചു. പഠന ക്ലാസില്‍ ജില്ലാ ഓഫീസര്‍ കെ. ജയകുമാര്‍, കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍മാരായ വി. സഞ്ജീവ് കുമാര്‍, പി.എസ് മഹേഷ്, പി.എം.ഡി വാസുദേവന്‍, എ. സുബ്രഹ്മണ്യന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു.