പാലക്കാട് ജില്ലാ കുടുംബശ്രീ മിഷനും എലവഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന്‍ രണ്ടാം ഘട്ടം ജില്ലാതല ഉദ്ഘാടനം എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തില്‍ കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു. കാര്‍ഷിക പോഷകോദ്യാനങ്ങള്‍ കുടുംബത്തിന്റെ ആരോഗ്യത്തിന് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുടുംബത്തിന്റെ പൂര്‍ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷകോദ്യാനങ്ങള്‍ ഓരോ വീട്ടിലും സജ്ജീകരിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി മികച്ച വനിത കര്‍ഷകയ്ക്ക് സമ്മാനം നല്‍കി. പരിപാടിയോടനുബന്ധിച്ച് നാടന്‍പാട്ട് കലാകാരന്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരിയുടെ നാടന്‍പാട്ടും അരങ്ങേറി.
പരിപാടിയില്‍ എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, മേലാര്‍ക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല,
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാജന്‍, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുപ്രിയ, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കുട്ടികൃഷ്ണന്‍, എലവഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സൗദാമിനി, വാര്‍ഡ് മെമ്പര്‍ ജി. ജിഷ, ജില്ലാ ക്യഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ലക്ഷ്മിദേവി, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എം. ശിവദാസന്‍, കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എ മുഹമ്മദ് നൗഷാദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
