ഐ.ടി. മേഖലയിൽ യുവാക്കളെ തൊഴിൽ സജ്ജരാക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ കോഴ്‌സുകൾ ആരംഭിക്കുന്നു. 2019/2020/2021/2022 വർഷത്തിൽ ബി.ടെക്/ എം.ടെക്/ എം.സി.എ/ എം.എസ്‌സി പാസായ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C & C++/ Software Testing തുടങ്ങിയ സാങ്കേതിക വിദ്യകളിലാണ് ട്രെയിനിംഗ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിൽ സിറിയൻ ചർച്ച് റോഡിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 7356789991.