പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കുന്ന ഡിജിറ്റല്‍
എക്‌സ്-റേ യൂണിറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ വിനോദ് നിര്‍വഹിച്ചു. 420 ചതുരശ്ര മീറ്ററില്‍ 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ഡിജിറ്റല്‍ എക്‌സ്-റേ യൂണിറ്റ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഡിജിറ്റല്‍
എക്‌സ്-റേ മുറി, കമ്പ്യൂട്ടര്‍ മുറി, റിസപ്ഷന്‍, കാത്തിരിപ്പ് ഏരിയ, അനുബന്ധ ശുചിമുറി സൗകര്യങ്ങള്‍ എന്നിവ കെട്ടിടത്തില്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുകയായ 15,53,110 രൂപ ചെലവഴിക്കുന്നത്.
പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. മുഹമ്മദ് കുട്ടി അധ്യക്ഷനായി. കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് എം.സി അസീസ്, വൈസ് പ്രസിഡന്റ് പുണ്യ സതീഷ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ടി.എം ഫിറോസ്, ഷഫീന ഷുക്കൂര്‍, ഷൈമ ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. റഷീദ്, എം.കെ മുഹമ്മദ്, ഗീതാ മണികണ്ഠന്‍, പി.പി ഉണ്ണികൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വി.സി. ഗീത, ഡോ. എ.കെ അഷ്‌റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
