മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് കണ്‍സള്‍റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത സര്‍ക്കാര്‍ സര്‍വ്വീസില്‍ 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. പ്രായപരിധി 60 വയസ് കവിയരുത്. മതിയായ ഇംഗ്ലീഷ് പരിജ്ഞാനം, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 5 നകം സബ്കളക്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04935 271092