ബസ് ചാര്‍ജ്ജ് പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ച് കേരള സ്റ്റേറ്റ് ഫെയര്‍ റിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 30 രാവിലെ 11 ന് വഴുതയ്ക്കാട് ട്രാന്‍സ് ടവേഴ്‌സ് – ലെ ഏഴാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ പബ്ലിക് ഹിയറിംഗ് നടത്തും. ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമ്മിറ്റിയെ അറിയിക്കാന്‍ താത്പര്യമുളളവര്‍ അന്നു രാവിലെ 11നു മുമ്പ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തി പൊതുവായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മിറ്റിക്ക് മുമ്പാകെ നല്‍കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യണം. ആംബുലന്‍സുകളുടെ നിരക്ക് നിശ്ചയിക്കുക, കെ.എസ്.ആര്‍.ടി.സി പുതുതായി നിരത്തിലിറക്കുന്ന സൂപ്പര്‍ എയര്‍ എക്‌സ്പ്രസിന്റെ നിരക്ക് നിശ്ചയിക്കുക എന്നീ വിഷയങ്ങളും അന്നത്തെ മീറ്റിംഗിന്റെ പരിഗണനയിലുണ്ട്.