തിരുവനന്തപുരം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ആവിഷ്‌കരിച്ച അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കാര്‍ഷികമേഖലയിലേക്ക് നവ സംരംഭകരെ കൈപിടിച്ചുയര്‍ത്തി അവരുടെ വേറിട്ട ആശയങ്ങളെ സംരംഭം ആയി വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച പദ്ധതിയാണിത്.
ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന മാംസാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളില്‍ പ്രായോഗിക പരിശീലനം, സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സമ്പത്തിക സഹായങ്ങള്‍, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയ സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. കേരള വെറ്റിനറി ആന്‍ഡ് എ.എം.പി, അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ 2022 ഡിസംബര്‍ 14 മുതല്‍ 21 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജിഎസ്ടി ഉള്‍പ്പെടെ 1,180 രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. തെരഞ്ഞെടുത്തവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. താത്പര്യമുള്ളവര്‍ കെ.ഐ.ഇ.ഡിന്റെ വെബ്സൈറ്റ് ആയ www.kied.info-ല്‍ ഓണ്‍ലൈനായി ഡിസംബര്‍ മൂന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണന്നും കെ.ഐ.ഇ.ഡി ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുത്ത 20 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890 / 2550322.