കലാമത്സരങ്ങൾക്കൊപ്പം ശുചിത്വസംസ്കാരവും മാലിന്യസംസ്കരണവും ഒരു ശീലമായി മാറാൻ പാഴ് വസ്തുക്കൾ വലിച്ചെറിയലിനെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കലോത്സവ നഗരിയിൽ ഹരിയാലിയുടെ സഹായത്തോടെ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി സംഘടിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതിനെതിരെ കലോത്സവം നടക്കുന്ന 19 വേദികളിലും ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വടകര സെന്റ് ആന്റണിസ് സ്കൂളിലെ ഹരിപ്രിയ എം വി, സംവൃത പി കെ, ആതിര വി ടി, റിയ കെ, വിഷ്ണുപ്രിയ കെ, നിയോമ വി, ഷൈഫമറിയം, അമയ പ്രകാശ്, ശ്രീ ഗംഗ ജെ ബി, എന്നിവരാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
കലോത്സവം കാരണം വടകരയും പരിസരവും മലിനമാവില്ല എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സോഷ്യൽ മീഡിയ ക്യാമ്പയിനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി നടത്തുന്നുണ്ട്.ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി കൺവീനർ യൂനസ് വടകര, മണലിൽ മോഹനൻ, കവിത.വി, ദിൽന പി. എം, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.