ആലപ്പുഴ: പ്രളയദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് കൈതാങ്ങ് പദ്ധതിയിൽ പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്സ് ജില്ലയിൽ 51.77 ലക്ഷം രൂപയുടെ കാലിത്തീറ്റ ക്ഷീര കർഷകർക്ക് സൗജന്യമായി നൽകി. ചമ്പകുളം, വെളിയനാട്, ആര്യാട്, അമ്പലപ്പുഴ ബ്ലോക്കുകളിലെ ക്ഷീര കർഷകർക്കാണ് വൻനഷ്ടമുണ്ടായതെന്നാണ് ആദ്യഘട്ട കണക്ക്. ഇവിടെ കാലിത്തീറ്റയ്ക്കൊപ്പം 1200 കിലോ ധാതു ലവണങ്ങളും കേരള ഫീഡ്സ് നൽകി. വരും ദിവസങ്ങളിലും ആവശ്യമെങ്കിൽ ക്ഷീര കർഷകർക്ക് കാലിത്തീറ്റ നൽകുമെന്ന് കേരള ഫീഡ്സ് മാനേജിങ് ഡയറക്ടർ ഡോ.ബി.ശ്രീകുമാർ അറിയിച്ചു,
