ആലപ്പുഴ: ചമ്പക്കുളം, വെളിയനാട്, അമ്പലപ്പുഴ, പാണ്ടനാട്, ഹരിപ്പാട് ബ്ലോക്കുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യബോധവൽക്കരണം ശക്തമാക്കുന്നതിനായി കൂടുതലായി 120 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ താൽക്കാലികമായി നിയമിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ രോഗനിരീക്ഷണം, ബോധവൽക്കരണം, ശുചീകരണം എലിപ്പനി പ്രതിരോധ ഗുളിക കഴിച്ചു എന്നുറപ്പാക്കൽ സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഇവരുടെ സേവനം ഇന്ന് മുതൽ ലഭിക്കും.രോഗ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്വൈറോളജിയുടെ ലാബ് ആലപ്പുഴ ജനറൽആശുപത്രിയിലുംചെങ്ങന്നൂർ ജില്ലാആശുപത്രിയിലും ആരംഭിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്വൈറോളജിയിൽ നൽകിവരുന്ന ലാബ്സേവനം തുടർന്നും ലഭ്യമാണ്.