സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ പി.എം. അലി അസ്ഗര്‍ പാഷ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. കരട് വോട്ടര്‍ പട്ടികയും അപേക്ഷകളുടെ പുരോഗതിയും വിലയിരുത്തി. ജില്ലാ കളകടര്‍ എ. ഗീത, എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍ വി. അഖില്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
