എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ കലോത്സവ നഗരിയില്‍ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി സെല്‍ഫി കോര്‍ണര്‍ ഒരുക്കിയും ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ്.എസ് ഒരുക്കിയ പ്രദര്‍ശന നഗരി സന്ദര്‍ശിക്കുന്നവര്‍ക്ക് ബോധവല്‍ക്കരണം നല്‍കിയുമാണ് എയ്ഡ്‌സ് ദിനാചരണം നടത്തിയത്.

എന്‍.എസ്.എസ് ജില്ലാ കോഡിനേറ്റര്‍ എം.കെ ഫൈസല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് വടകര ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കെ ഷാജി അധ്യക്ഷനായി. പ്രോഗ്രാം ഓഫീസര്‍മാരായ ജുബില, സുജ ,ഷിജിത്കുമാര്‍, ഹംസ, ഫൈസല്‍, രമേശന്‍, ഷെമീന, റഹ്‌മാന്‍, വളണ്ടിയര്‍ ലീഡര്‍ ഹരിഗോവിന്ദ് എന്നിവര്‍ സംബന്ധിച്ചു.