ദേശീയ ഊർജ്ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി എല്ലാ വകുപ്പു മേധാവികളും അവരവരുടെ ഓഫീസുകളിലും അതാത് വകുപ്പുകളുടെ ഭരണ നിയന്ത്രണത്തിലുള്ള ഓഫീസുകളിലും ഡിസംബർ 14നു രാവിലെ 11നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്നേ ദിവസത്തെ അസംബ്ലിയിലും ഊർജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കും. ഊർജ്ജ സംരക്ഷണ സന്ദേശം  ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി വിവിധ മത്സര പരിപാടികൾ, ശില്പശാലകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. ഊർജ്ജത്തിന്റെ ദുരുപയോഗം തടഞ്ഞ് കുറഞ്ഞ ഉപയോഗം പ്രോത്സാഹിപ്പിക്കുക, കാര്യക്ഷമമായ ഊർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.