ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് അന്തിക്കാട് ബിആർസി നടത്തിയ ‘സമം’ പരിപാടിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ടെന്ന് എംഎൽഎ പറഞ്ഞു.

അന്തിക്കാട് ബിആർസിയുടെ പരിധിയിലുള്ള 35 പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അൻപതോളം കുട്ടികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. സൈക്കിൾ റാലി ബിഗ് കാൻവാസ്, പോസ്റ്റർ പതിപ്പിക്കൽ, സ്പെഷ്യൽ അസംബ്ലി, പതാകദിനം, ഫ്ലാഷ് മോബ്, ചിത്രരചന, പോസ്റ്റർ നിർമാണം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും അവതരിപ്പിച്ചു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി കെ കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ബി മായ, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് രതി അനിൽകുമാർ, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി വി മദനമോഹനൻ, തൃശ്ശൂർ വെസ്റ്റ് എഇഒ പി ജെ ബിജു, തൃശ്ശൂർ എസ്എസ്കെ ഡിപിഒ കെ ബി ബ്രിജി, അന്തിക്കാട് ബിആർസി ബിപിസി കെ എച്ച് സിന്ധു തുടങ്ങിയവർ പങ്കെടുത്തു.