ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിത സംരംക്ഷണ ഓഫീസിന്റെയും സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെയും നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘സ്ത്രീ സുരക്ഷാ നിയമങ്ങളും വകുപ്പിന്റെ സേവനങ്ങളും’ എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. ലക്കിടി ഓറിയന്റല്‍ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ നടന്ന ക്ലാസ് വനിത സംരക്ഷണ ഓഫീസര്‍ മായ എസ് പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ സുബൈദ നൗഷാദ് അധ്യക്ഷത വഹിച്ചു. സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ കേസ് വര്‍ക്കര്‍ ബിഷ ദേവസ്യ, കൗണ്‍സിലര്‍ കെ.ആര്‍ ശ്വേത എന്നിവര്‍ ക്ലാസ്സെടുത്തു. വൈസ് പ്രിന്‍സിപ്പാള്‍ ഹരിപ്രസീത, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സജ്ന ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടച്ചുനീക്കുന്നതിന്റെയും ഭാഗമായാണ് ഓറഞ്ച് വേള്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.